കൊച്ചി: ഇന്ത്യയിലെ 85 ശതമാനം ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിദേശത്തു ജോലി ചെയ്യാനാണു താത്പര്യമെന്നു പഠനം. ആരോഗ്യപ്രവര്ത്തകര്ക്കുവേണ്ടിയുള്ള ഓണ്‍ലൈന്‍ കരിയര്‍ ഹബ് ആയ ട്രൂ പ്രോഫൈല്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
5-10 കൊല്ലത്തേയ്ക്കെങ്കിലും വിദേശത്തു ജോലി ചെയ്യണമെന്ന് സർവേയിൽ പങ്കെടുത്ത 34.4 ശതമാനം പേരും പറയുന്നു. 3-5 കൊല്ലക്കാലം വിദേശത്തു താമസിക്കാനാണ് 25.8 ശതമാനം മെഡിക്കല്‍ പ്രൊഫഷണലുകളും ആഗ്രഹിക്കുന്നത്. എട്ടു ശതമാനം പേര്‍ക്കും മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് താമസിക്കണമെന്നില്ല.
വിദേശത്തു മികച്ച തൊഴിലവസരം തേടുന്നവരാണ് ഹെല്‍ത്ത് കെയര്‍ പ്രഫഷണലുകളിൽ 62 ശതമാനവുമെന്നു സർവേ പറയുന്നു.
ഭൂരിപക്ഷം ആരോഗ്യ പ്രഫഷണലുകള്‍ക്കും ജിസിസി രാജ്യങ്ങളോടാണ് പ്രിയം (64 ശതമാനം). യുകെയോടു താത്പര്യമുള്ളവര്‍ 40 ശതമാനമാണ്. കാനഡയില്‍ ജോലി ചെയ്യാന്‍ 24 ശതമാനം പേര് ഇഷ്ടപ്പെടുമ്പോള്‍ 21 ശതമാനം പേര് അയര്‍ലന്‍ഡില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നു. മെഡിക്കല്‍ സ്പെഷലൈസേഷന് വിദേശത്തു പോകാന്‍ താല്പര്യമുള്ളവര് 22 ശതമാനമാണ്. ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ തൊഴില്‍ തേടുന്നവര്‍ 15 ശതമാനം പേരാണ്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, തെലുങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായിരുന്നു സര്‍വേ.
35 ശതമാനം പേരെയും ആകര്‍ഷിക്കുന്നത്. മികച്ച വേതനം തന്നെ തൊഴില്‍പരമായ കൂടുതല്‍ പഠനത്തിന് താല്പര്യം ഉള്ളവര്‍ 26 ശതമാനം.
ആഗോളതലത്തില്‍ ഇന്ത്യയാണ് മികച്ച ആരോഗ്യപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുന്നതെന്ന് ട്രു പ്രൊഫൈല്‍ സിഇഒ അലെജാന് ഡ്രോ കോക്കാ പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ ആരോഗ്യ പ്രൊഫഷണലുകള്‍ക്ക് വലിയ ഡിമാന്‍ഡ് ആണുള്ളത്. ഇന്ത്യന്‍ മെഡിക്കല്‍ പ്രൊഫഷണല്‍മാരുടെ കഴിവും മികവും സ്കില്ലും ആഗോള അംഗീകാരം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡാറ്റാ ഫ്ളോഗ്രൂപ്പിന്റെ ഭാഗമായ ട്രൂ ഫോളിയോ, ഏഷ്യയിലും യൂറോപ്പിലും ഉള്ള സര്‍ക്കാരുകളുടെ, വെരിഫിക്കേഷന് ആന്‍ഡ് ബാക് ഗ്രൗണ്ട് സ്ക്രീനിങ്ങ് പങ്കാളികളാണ്. 2007- മുതല്‍ ഒരു ദശലക്ഷം അപേക്ഷകളുടെ വെരിഫിക്കേഷന് ട്രൂഫോളിയോ നടത്തിയിട്ടുണ്ട്.