കൊച്ചി: മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യന് ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയെന്ന കേസില്‍ മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്നയെ പ്രതിയാക്കിയിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.
മുന്‍കൂര്‍ നോട്ടീസ് നല്കി മാത്രമേ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാവൂ എന്നു നിര്‍ദേശിച്ച് ഹൈക്കോടതി ഹര്‍ജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു. കേസില്‍ അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഫസ്ന നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് പി. ഗോപിനാഥ് പരിഗണിച്ചത്.