തൃശൂർ: നവജാത ശിശുരോഗ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തിനു തൃശൂർ വേദിയാകുന്നു. നിയോകോണ്‍-2022 സമ്മേളനം ഇന്നു മുതൽ 29 വരെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടത്തും. ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി 1500 വിദഗ്ധർ പങ്കെടുക്കും. 150ലധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.