കൊച്ചി: കേരളത്തിലെ ആദിവാസി സംഗീത പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ ആഗോള ഐടി സേവനദാതാക്കളായ എക്സ്പീരിയന് ടെക്നോളജീസും ആര്‍ക്കൈവല്‍ ആന്‍ഡ് റിസേര്‍ച്ച് പ്രോജക്ടും (ആര്‍പ്പോ) കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി 29നു കൊച്ചിയില്‍ എര്‍ത്ത്ലോര്‍ എന്ന പേരില്‍ ആദിവാസി സംഗീത പരിപാടി സംഘടിപ്പിക്കും.
എം. രഘു, ജെ.ബി. രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള വയനാട്ടിലെ കാട്ടുനായ്ക്കര്‍ സമൂഹവും അയ്യപ്പനും കോശിയും ഫെയിം നാച്ചിയമ്മ, സാമിനാഥന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അട്ടപ്പാടി ഇരുളര്‍ സമൂഹം എന്നിവരുടെ പരിപാടികളാണ് എര്ത്ത്ലോറില് അവതരിപ്പിക്കുക. ഓരോ സമൂഹത്തില്‍ നിന്നും 15പേര് എന്ന കണക്കില്‍ എത്തുന്ന സംഘം നാടോടി സംഗീത പാരമ്പര്യം അതിന്റെ പ്രാകൃത സത്തയില്‍ തന്നെ അവതരിപ്പിക്കുമെന്ന് ആര്‍പ്പോ സെക്രട്ടറി ശ്രുതിന്‍ലാല്‍ വ്യക്തമാക്കി. 28ന് ശില്പശാലയും നടത്തുന്നുണ്ട്.