തിരുവനന്തപുരം: കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നു രാത്രി 8.30ന് തിരുവനന്തപുരത്തെ ത്തും.
ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്നു സ്വീകരിക്കും. തുടർന്ന് രാജ്ഭവനിലെത്തി അദ്ദേഹം വിശ്രമിക്കും.
നാളെ രാവിലെ 11.30ന് നിയമസഭയിൽ "ആസാദി കാ അമൃത് മഹോത്സവി'ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജിക സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
ഉച്ചഭക്ഷണത്തിനു ശേഷം രാജ്ഭവനിൽ വിശ്രമിച്ച് വൈകുന്നേരം അഞ്ചിന് അദ്ദേഹം ഡൽഹിക്കു മടങ്ങും. നേരത്തെ നാളെ രാവിലെ 11.30ന് തിരുവനന്തപുരത്തെത്തുമെന്നാണ് അറിയിച്ചിരുന്നത്. രാഷ്ട്രപതിഭവനിൽനിന്ന് ഇന്നലെ രാവിലെയാണു പുതുക്കിയ സമയക്രമീകരണം സംസ്ഥാന സർക്കാരിനു കൈമാറിയത്.