തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
സ്കൂള്‍ തുറക്കുന്ന സാഹചര്യംകൂടി മുന്നില്‍ കണ്ട് പരമാവധി കുട്ടികള്‍ക്കു വാക്സിന് നല്‍കുകയാണ് ലക്ഷ്യം. സ്കൂളുകളുമായും റെസിഡന്റ്സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണു കുട്ടികള്‍ക്കുള്ള വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുന്നത്.
പ്രധാന ആശുപത്രികളില്‍ ഈ ദിവസങ്ങളില്‍ വാക്സിനേഷന് ഉണ്ടായിരിക്കും. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തോ നേരിട്ട് വാക്സിനേഷന് സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്തോ വാക്സിന് സ്വീകരിക്കാം. സ്കൂള്‍ ഐഡി കാര്‍ഡോ, ആധാറോ കൊണ്ടുവരണം. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്സിനെടുത്തെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗത്തിലാണു മന്ത്രി ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.15 മുതല്‍ 17 വരെ പ്രായമുള്ള 81 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 52 ശതമാനം കുട്ടികള്‍ക്കു രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.