തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ വനം മേധാവിയായി ബെന്നിച്ചൻ തോമസിന്റെ നിയമനം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. നിലവിലെ വനം മേധാവി പി.കെ. കേശവൻ ഈ മാസം 31നു വിരമിക്കുന്ന ഒഴിലിവാണു നിയമനം നടത്തേണ്ടത്. പുതിയ വനം മേധാവിയായി ബെന്നിച്ചൻ തോമസിനെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെർച്ച് കമ്മിറ്റി കണ്ടെത്തി കഴിഞ്ഞ ദിവസം സർക്കാരിനു ശിപാർശ ചെയ്തിരുന്നു.