കൊച്ചി: പോലീസില്‍നിന്നു മോശം പെരുമാറ്റം ഉണ്ടായെന്ന് നടി അര്‍ച്ചനാ കവിയുടെ വെളിപ്പെടുത്തലിനു പിന്നാലെ സിറ്റി പോലീസ് അന്വേഷണം ആംഭിച്ചു. കഴിഞ്ഞ ദിവസം കുടുംബത്തിനും സുഹൃത്തിനുമൊപ്പം രാത്രിയില്‍ ഓട്ടോയില്‍ ഫോര്‍ട്ടുകൊച്ചിയിലേക്കു യാത്ര ചെയ്യുന്നതിനിടെ പോലീസില്നിന്ന്മോശം അനുഭവമുണ്ടായതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് നടി വ്യക്തമാക്കിയത്.
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ? എന്ന തലക്കെട്ടോടെ കേരള പോലീസ്, ഫോര്‍ട്ടുകൊച്ചി എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് നടി കുറിപ്പു പങ്കുവച്ചത്. ജെസ്നയും ഞാനും അവളുടെ കുടുംബവും മിലാനോയില്നിന്ന് തിരിച്ചുവരികയായിരുന്നു.
ചില പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ നിര്‍ത്തി ചോദ്യംചെയ്തു. ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന ഞങ്ങളെല്ലാം സ്ത്രീകളായിരുന്നു. അവര്‍ പരുക്കന്‍ ഭാഷയിലാണ് പെരുമാറിയത്. ഞങ്ങള്‍ക്കത് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. വീട്ടില്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍, എന്തിനാണ് വീട്ടില്‍ പോകുന്നത് എന്നാണ് അവര്‍ ചോദിച്ചത്. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. എന്നാല്‍, അതിന് ഒരു രീതിയുണ്ട്. ഇത് വളരെ അധികം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ഇത് വൈറലായതിന് പിന്നാലെ പോലീസിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടി നേരിട്ടു പരാതി നല്‍കിയിട്ടില്ലെങ്കിലും പോലീസ് അന്വേഷണം. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
മോശം പെരുമാറ്റം സംഭവിച്ചിട്ടില്ലെന്നും വാഹന പരിശോധനയുടെ ഭാഗമായുള്ള കാര്യങ്ങള്‍ മാത്രമാണ് നടന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ മൊഴി. സംഭവദിവസം നടി സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തും. സംഭവത്തില്‍ മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറും.