കൊച്ചി: നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഈ മാസം 30നു നാട്ടിലെത്തുമെന്ന് വ്യക്തമാക്കുന്ന വിമാന ടിക്കറ്റിന്റെ പകര്‍പ്പും പരാതിക്കാരിയായ നടിക്കെതിരേയുള്ള കൂടുതല്‍ തെളിവുകളും ഉള്‍പ്പെടെ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി.
വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കിയശേഷം പരിഗണിക്കാമെന്ന് വ്യക്തമാക്കി ജസ്റ്റീസ് പി. ഗോപിനാഥ് ഹര്‍ജി 26ലേക്കു മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് ടിക്കറ്റിന്റെ പകര്‍പ്പടക്കം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
കേസില്‍ ഹര്‍ജിക്കാരനെതിരേ പോലീസ് കോടതിയില്‍ നിന്ന് അറസ്റ്റ് വാറന്റ് വാങ്ങിയിട്ടുള്ളതിനാല്‍ നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ഇതു തടയാന്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഉപഹര്‍ജിയില്‍ പറയുന്നു.
30നു രാവിലെ ഒമ്പതിന് നെടുമ്പാശേരി എയര്‍പോര്‍ട്ടിലെത്തുന്ന എമിറേറ്റ്സ് ഫ്ളൈറ്റിന്റെ ബിസിനസ് ക്ലാസില്‍ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പകര്‍പ്പാണ് ഹാജരാക്കിയത്. പരാതിക്കാരിയായ നടി തനിക്കയച്ച വാട്ട്സാപ്പ് ചാറ്റുകളും സന്ദേശങ്ങളും ചിത്രങ്ങളുമടക്കമുള്ള തെളിവുകള്‍ ഇതോടൊപ്പം മുദ്രവച്ച കവറില്‍ നല്‍കിയിട്ടുണ്ട്.
വിജയ് ബാബു നാട്ടിലെത്തിയാൽ കസ്റ്റഡിയിലെടുക്കും
കൊച്ചി: പീഡന പരാതിയെത്തുടര്‍ന്ന് ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു 30ന് കേരളത്തില്‍ തിരിച്ചെത്തുമെന്ന് അഭിഭാഷകന് കോടതിയെ അറിയിച്ചതോടെ മടങ്ങിയെത്തിയാലുടന്‍ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവുമായി പോലീസ്.
ഇയാള്‍ക്കെതിരേ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്നു പുറത്തേക്കു കടക്കാനാവില്ല. ഈസമയം കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം.
ഇയാള്‍ക്കെതിരേ കോടതി വാറന്റുള്ളതിനാല്‍ കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തി അന്നുതന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. കീഴടങ്ങാനുള്ള സമയപരിധി അവസാനിച്ചതിനാല്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള പോലീസ് നീക്കവും നടക്കുന്നുണ്ട്.