ആലുവ: ജസ്റ്റീസ് കുര്യൻ ജോസഫിന് ചൂണ്ടി ഭാരതമാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഏർപ്പെടുത്തിയ പ്രഥമ അന്തർദേശീയ ബദൽ തർക്ക പരിഹാര പുരസ്കാരം. ഭാരതമാതായിൽ നടക്കുന്ന കോൺക്ലേവിൽ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ പുരസ്കാരം സമർപ്പിച്ചു.
നീതിന്യായ രംഗത്ത് ബദൽ തർക്കപരിഹാര സാധ്യതകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതും സാമൂഹിക പ്രാധാന്യമുള്ള ചരിത്രപരമായ വിധിന്യായങ്ങൾ പുറപ്പെടുവിച്ചതും ഉൾപ്പെടെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണു പുരസ്കാരമെന്ന് സംഘാടകർ അറിയിച്ചു.