അതിരന്പുഴ: എംഎസ്സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി (ഫിസിക്സ്/കെമിസ്ട്രി), ഇൻഡസ്ട്രിയൽ ബയോ പ്രോസസിംഗ് പ്രത്യേക വിഷയമായുള്ള എംഎസ്സി ബയോടെക്നോളജി പ്രോഗ്രാമുകൾ സംയുക്തമായി നടത്തുന്നതിന് എംജി, കണ്ണൂർ സർവകലാശാലകൾ തമ്മിൽ ധാരണയായി.
എംജി യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രൊ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ എംജി സർവകലാശാല രജിസ്ട്രാർ പ്രഫ. ബി. പ്രകാശ് കുമാർ, കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. ജോബി കെ. ജോസ് എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിട്ടു.
സംയുക്ത പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർഥികളുടെ അധ്യയനം, പരീക്ഷാ നടത്തിപ്പ്, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവ സംബന്ധിച്ച പൂർണ ഉത്തരവാദിത്വം ഇതിനായി അവർ ആദ്യമായി രജിസ്റ്റർ ചെയ്ത സർവകലാശാലക്കായിരിക്കും.
ഒന്നിടവിട്ട സെമസ്റ്ററുകളിൽ ഇരു സർവകലാശാലകളിലെയും അധ്യയനത്തിനായി വിദ്യാർഥികളെ പരസ്പരം കൈമാറുന്നതിനും ഇരു സംസ്ഥാനങ്ങളിലുമുള്ള ക്ലാസ് മുറികൾ, ലാബോറട്ടറി, ലൈബ്രറി സൗകര്യങ്ങൾ പൂർണമായും വിനിയോഗിക്കുന്നതിനും ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നു.