കിടങ്ങൂർ (കോട്ടയം): ഒരു വയസുള്ള പെണ്‍കുഞ്ഞ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കിടങ്ങൂർ സൗത്ത് ചിറപ്പുറം ഞാറക്കാട്ടിൽ ജയേഷ് -ശരണ്യ ദന്പതികളുടെ മകൾ ഭാഗ്യക്കാണ് ദാരുണാന്ത്യം. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 നായിരുന്നു സംഭവം.
ഭർത്താവിന്റെ വീട്ടിൽ ആളില്ലാതിരുന്നതിനാൽ ഒരാഴ്ചയായി ശരണ്യയുടെ വീടായ ചെന്പിളാവ് വളർകോട് വീട്ടിലായിരുന്നു അമ്മയും കുഞ്ഞും. അമ്മയുടെ സമീപത്തു കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കുറെ നേരം കഴിഞ്ഞു കാണാതായി.
ഏറെ നേരത്തെ തിരച്ചിലിനോടുവിലായിരുന്നു കുളിമുറിയിലെ ബക്കറ്റിൽ കുഞ്ഞ് വീണ് കിടക്കുന്നത് കണ്ടത്. ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.