തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ജന്മദിനം. മുഖ്യമന്ത്രിക്ക് ഇന്ന് 77 വയസ് പൂർത്തിയാകുകയാണ്. 1945 മേയ് 24 നായിരുന്നു ജനനം. 2016-ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി 2021 -ൽ നടന്ന തെരഞ്ഞെടുപ്പിൽ തുടർഭരണത്തിലൂടെ ചരിത്ര വിജയം നേടി. സിപിഎം സംസ്ഥാന സെക്രട്ടറി പദവി കൂടുതൽ കാലം വഹിച്ചതും പിണറായി വിജയനാണ്.