കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും കേസ് അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ ഇടനിലക്കാരായെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ആരോപിച്ചു. പാതിവെന്ത കേസുമായാണ് കോടതിയിലേക്കു പോകുന്നത്. കേരളം അപമാനിതമായ കേസായിരുന്നു ഇത്.
കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടുമെന്നാണ് കേരള ജനത ആദ്യം കരുതിയത്. ദൗര്‍ഭാഗ്യവശാല്‍ കേസ് തേച്ചുമാച്ച് ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നു. ഇടനിലക്കാര്‍ ആകുകയെന്നതാണ് സിപിഎം നേതാക്കളുടെ ഇപ്പോഴത്തെ പണിയെന്നും സതീശന് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അതിജീവിതയുടെയും പി.സി. ജോര്‍ജിന്റെയും കേസില്‍ ഒരേ സിപിഎം നേതാവ് തന്നെയാണ് പ്രധാന ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. വ്യക്തമായ തെളിവു ലഭിച്ചാല്‍ ആളുടെ പേരും പുറത്തുവിടും.
കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് അതിജീവിത ഉന്നയിച്ച ആരോപണം ഗുരുതരമാണ്. മുഖ്യമന്ത്രി മറുപടി പറയണം. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനിയുടെ കാര്യത്തിലുള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളിലൊക്കെ സ്ത്രീവിരുദ്ധ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. െഅതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്ന ഗുരുതര സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും വിഷയത്തില്‍ സമാന്തര അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.