തിരുവനന്തപുരം: വിസ്മയ കേസിൽ കോടതിയുടെ കണ്ടെത്തൽ ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീധനമെന്ന ദുരാചാരം അവസാനിപ്പിക്കാനുള്ള പോരാട്ടത്തിനിതു കരുത്തുപകരും. പഴുതടച്ച അന്വേഷണം നടത്തി ശിക്ഷ ഉറപ്പിച്ച അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും പ്രവർത്തനങ്ങൾ പ്രത്യേക പരാമർശം അർഹിക്കുന്നവെന്നും മന്ത്രി പറഞ്ഞു.