കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി, മധ്യമേഖലാ സമിതി, എറണാകുളം-അങ്കമാലി അതിരൂപത എന്നിവയുടെ നേതൃത്വത്തില്‍ നടത്തുന്ന മധ്യമേഖലാ നേതൃത്വ ക്യാമ്പ് 27നും 28നും കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും.
കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്‍മാനും മാവേലിക്കര രൂപത അധ്യക്ഷനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് ജോബി വര്‍ഗീസ് അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ബിജു ഓളാട്ടുപുറം അധ്യക്ഷത വഹിക്കും.
സംസ്ഥാന ഡയറക്ടര്‍ ഫാ. ചാള്‍സ് ലെയോണ്‍ സൂപ്പര്‍-30 വിഷയം അവതരിപ്പിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് കര്‍മപദ്ധതി അവതരിപ്പിക്കും. എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. തോമസ് നങ്ങേലിമാലില്‍ സന്ദേശം നല്‍കും. വികാരി ജനറാള്‍ റവ. ഡോ. ജോയി അയിനിയാടന്‍ ക്ലാസ് നയിക്കും. സംസ്ഥാന ട്രഷറര്‍ മാത്യു ജോസഫ്, രൂപതാ പ്രസിഡന്റ് ഷീബാ പൗലോസ്, മധ്യമേഖലാ ജനറല്‍ സെക്രട്ടറി എം.ഇ. മോളി, രൂപത ജനറല്‍ സെകട്ടറി ബിജു തോമസ് എന്നിവര്‍ പ്രസംഗിക്കും. ക്യാമ്പില്‍ സംഘടനാ ചര്‍ച്ച, സൂപ്പര്‍-30, ഔട്ടിംഗ്, കള്‍ച്ചറല്‍ പ്രോഗ്രാം, പുതിയ കര്‍മപദ്ധതികള്‍ എന്നിവ ഉണ്ടായിരിക്കും. മധ്യമേഖലയിലെ 10 രൂപതകളില്‍ നിന്നായി 60ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കും.