കൊച്ചി: ജൂണിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) സോണ്‍ 20 ന്റെ മിഡ് കോണ്‍ഫറൻസിൽ ഫാം ഫേസുമായി ചേർന്ന് കർഷകർക്കായി പ്രത്യേക പദ്ധതി അവതരിപ്പിക്കുമെന്ന് ജെസിഐ കാക്കനാട് സൈബർ സിറ്റി പ്രസിഡന്റ് നിഷാന്ത് കയ്യൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂണ്‍ അഞ്ചിന് ലെ മെറിഡിയൻ ഹോട്ടലിൽ മന്ത്രി പി. രാജീവ് കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും.