കൊച്ചി: എന്‍സിപിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിൽ നടക്കും. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പരിപാടി അഖിലേന്ത്യാ പ്രസിഡന്റ് ശരത് പവാര്‍ ഉദ്ഘാടനം ചെയ്യും. 1,200 മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ മൂവായിരത്തോളം പേര് സമ്മേളനത്തില്‍ സംബന്ധിക്കും. നാലുവര്‍ഷത്തിനു ശേഷമാണ് എന്‍സിപിയുടെ സമ്പൂര്‍ണ പ്രതിനിധി സമ്മേളനം നടക്കുന്നത്.
ദേശീയതലത്തില്‍ എന്‍സിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിപക്ഷ ഐക്യം സംബന്ധിച്ചുള്ള ഏറ്റവും നിര്‍ണായക രാഷ്ട്രീയ പ്രമേയമാണ് സമ്മേളത്തില്‍ അവതരിപ്പിക്കുന്നത്. സമ്മേളത്തില്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ അധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥികളായി എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറിമാരമായ പ്രഫുല്‍ പട്ടേല്‍, ടി.പി. പീതാബരന്‍, സുപ്രിയ സുലേ എംപി എന്നിവര്‍ സംബന്ധിക്കും.