തൃശൂർ: പോലീസ് ഉൾപ്പെടെയുള്ള സർവീസുകളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ വനിതാ പോലിസ് ബറ്റാലിയൻ മൂന്നാമത് ബാച്ചിന്റെ പാസിംഗ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.