കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാര്‍ഥിയായ കടവന്ത്ര സ്വദേശി സി.പി. ദിലീപ് നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ഹര്‍ജി നാളെ ജസ്റ്റീസ് എന്‍. നഗരേഷ് പരിഗണിക്കും.
ഉമ തോമസിന്റെ ഭര്‍ത്താവായ അന്തരിച്ച മുന്‍ എംഎല്‍എ പി.ടി. തോമസിന് എച്ച്ഡിഎഫ്സി, എസ്ബിഐ എന്നീ ബാങ്കുകളില്‍ വായ്പാ കുടിശികയുണ്ട്. കൂടാതെ കൊച്ചി നഗരസഭയിലെ ഭൂമിയുടെ നികുതി കുടിശികയുമുണ്ട്.
ഇക്കാര്യങ്ങള്‍ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ ആക്ഷേപം. നേരത്തെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റിട്ടേണിംഗ് ഓഫീസര്‍ക്ക് മേയ് 12 ന് പരാതി നല്‍കിയെങ്കിലും ഇതു നിരസിച്ച് ഉമ തോമസിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പേരിലുള്ള ആസ്തി ബാധ്യതകള്‍ അദ്ദേഹം മരിച്ചാല്‍ ഭാര്യയ്ക്കാണ് വന്നുചേരുകയെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പി.ടി. തോമസിന്റെ വായ്പാ, ഭൂനികുതി കുടിശികകളുടെ ബാധ്യത ഭാര്യയായ ഉമ തോമസിനാണെന്നും ഹര്‍ജിയില്‍ പറയുന്നു.