തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്തു തുടർന്ന കനത്ത മഴയ്ക്കു ശമനമായി. തെക്കൻ കേരളത്തിൽ മഴ നന്നേ കുറഞ്ഞു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും വേനൽമഴ തുടരുന്നുണ്ട്. ഇന്നുകൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലും കർണാടക തീരത്തും അടുത്ത 24 മണിക്കൂറിൽ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗത്തേക്കു പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.
നാളെമുതൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് എവിടെയും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിലവിലെ പ്രവചനം.