തിരുവനന്തപുരം: ദേശീയ കർഷക പ്രക്ഷോഭത്തിൽ പങ്കാളികളായിരുന്ന സിപിഎം, സിപിഐ പാർട്ടികൾ നയിക്കുന്ന കേരളത്തിലെ ഇടതുപക്ഷ ഭരണം കേരളത്തിലെ കർഷകരെ ഇത്രമാത്രം ദ്രോഹിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ രാഷ്ട്രീ യ കിസാൻ മഹാസംഘ് സംസ്ഥാന സർക്കാരിനെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കണ്‍വീനർ ശിവകുമാർ കക്കാജി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുൻപിൽ നടന്ന കർഷക പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ ഉത്തരവിറക്കിയ ശേഷം വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള അവകാശം നാലു സംസ്ഥാന സർക്കാരുകൾ ത്രിതല പഞ്ചായത്തുകൾക്ക് നൽകിയിട്ടും ഏറ്റവും കൂടുതൽ വന്യമൃഗശല്യമുള്ള കേരളത്തിൽ ഉത്തരവ് നടപ്പാക്കാത്തത് കർഷകദ്രോഹ നടപടിയാണ് അദ്ദേഹം പറഞ്ഞു.
സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദേശീയ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു, ഡോ.ജോസ് കുട്ടി ഒഴുകയിൽ , അഡ്വ. ജോണ്‍ ജോസഫ്, ബാലഗോപാൽ പത്തനംതിട്ട , മനു ജോസഫ്, ഫാ. സ്കറിയ കല്ലൂർ, ജോസഫ് തെള്ളിയിൽ , വിദ്യാധരൻ സി.വി., സണ്ണി ആന്റണി പി.ജെ. ജോണ്‍ മാസ്റ്റർ, ബ്രദർ പീറ്റർ, ചിത്ര നിലന്പൂർ, സീറ്റദാസൻ , ബിനു പുത്തൻ പുരയ്ക്കൽ, സിറാജ് കൊടുവായൂർ തുടങ്ങിയവർ പ്രസംഗിച്ചു.