കൊച്ചി: കേരള ബാര്‍ കൗണ്‍സിലിന്റെ അഭിഭാഷക ക്ഷേമനിധിയില്‍നിന്നു കോടികള്‍ തട്ടിയെടുത്ത കേസില്‍ പ്രതികളായ ആര്. ജയപ്രഭ, എച്ച്. ഫാത്തിമ ഷെറിന്, എ. മാര്ട്ടിന്, പി. രാജഗോപാല്‍, ധനപാലന്, അനന്ദരാജ് എന്നിവര്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.