കൊച്ചി: യുഡിഎഫിന് വോട്ട് ചെയ്യുന്നതിന് പണം വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ഥിയുടെ ചിത്രം സഹിതം പരസ്യം ചെയ്തെന്ന പരാതിയുമായി ഇടതുമുന്നണി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എം. സ്വരാജ് ഇതുസംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്കി.
മണ്ഡലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിക്ക് 25,001 രൂപ വാഗ്ദാനം നല്കി കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസ് യൂത്ത് വിംഗിന്റെ പേരിൽ സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്റാണ് പരാതിക്ക് ആധാരം.
ബൂത്ത് കമ്മിറ്റി അംഗങ്ങള്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൂടിയായതിനാല്‍ ഇത് വോട്ടിനു പണം വാഗ്ദാനം ചെയ്യുന്നതിന് തുല്യമാണെന്ന് പരാതിയിൽ പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകനും ജില്ലാ തെരഞ്ഞെടുപ്പ് ഒാഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.