കോഴിക്കോട്: സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണത്തിനു തടസം കേന്ദ്ര ഏജന്‍സിയായ നാഫെഡിന്റെ നിലപാടാണെന്ന് കേരഫെഡ് ചെയര്മാന് വി. ചാമുണ്ണി.
വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ അതേകാലയളവില്‍ കൊപ്ര സംഭരിക്കാന്‍ പാടില്ലെന്ന നാഫെഡ് നിബന്ധനയാണ് സംഭരണം അട്ടിമറിച്ചതെന്ന് അദ്ദേഹം ദീപികയോടു പറഞ്ഞു.
പച്ചത്തേങ്ങയും കൊപ്രയും സംഭരിക്കുന്നവര്‍ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാന്‍ പാടില്ലെന്നാണു നിബന്ധന. ഇതനുസരിച്ച് കേരഫെഡിന് സംഭരണം നടത്താന്‍ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. കേരഫെഡിന്റെ, കോഴിക്കോട് മന്ദങ്കാവ് പ്ലാന്റിലും കരുനാഗപ്പള്ളി പ്ലാന്റിലും വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്.
കേന്ദ്ര ഏജന്‍സിയുടെ നിബന്ധന അംഗീകരിച്ച് പച്ചത്തേങ്ങ സംഭരണം തുടങ്ങിയാല്‍ കേരഫെഡ് വെളിച്ചെണ്ണ ഉത്പാദനം നിര്‍ത്തേണ്ടിവരും. ഇത് അപ്രായോഗികമാണ്. കേന്ദ്ര ഏജന്‍സിയുടെ നിബന്ധന മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു.
കൃഷിമന്ത്രി പി. പ്രസാദ് കേന്ദ്രത്തിന് ഇതുസംബന്ധിച്ചു കത്തെഴുതിയിരുന്നു. എന്നാല്‍ കേന്ദ്രം അനുകൂലമായ നിലപാട് ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതോടെയാണ് കേരഫെഡ് സംഭരണത്തില്‍നിന്നു പിന്മാറിയതെന്ന് കേരഫെഡ് ചെയര്മാന് പറഞ്ഞു.