കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ ഇന്നു നടത്തുന്ന വോളന്റിയര്‍ മാര്‍ച്ചും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നമുണ്ടാക്കില്ലെന്ന് ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.
ഒരേ ദിവസം നടക്കുന്ന റാലികള്‍ സംഘര്‍ഷത്തിനു കാരണമാകുമെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ ആര്. രാമരാജവര്‍മ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഈ നിര്‍ദേശം നല്‍കിയത്.
ആലപ്പുഴയില്‍ അടുത്തിടെ ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ പലരും കൊലപാതക കേസുകളില്‍ പ്രതികളാണ്.
തീവ്രവാദ സ്വഭാവമുള്ള സംഘടനയാണിതെന്ന് അടുത്തിടെ ഹൈക്കോടതി തന്നെ ഒരു വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ ജന്മനാട്ടിലാണ് പോപ്പുലര്‍ ഫ്രണ്ട് വോളന്റിയര്‍ മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇതേപോലെ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ ജന്മനാട്ടിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തര്‍ ബൈക്ക് റാലി നടത്തുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.