കൊച്ചി: മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള നീറ്റ് എഴുതാന്‍ തങ്ങള്‍ക്ക് കേരളത്തിലോ സമീപ സംസ്ഥാനങ്ങളിലോ സെന്റര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി ഡോ. അശ്വിന് ദാസ് ഉള്‍പ്പെടെ ഒരുകൂട്ടം അപേക്ഷകര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
കേരളത്തില്‍നിന്നുള്ള 13,432 അപേക്ഷകരില്‍ 8,000 പേര്‍ക്ക് കേരളത്തില്‍തന്നെ സെന്റര്‍ നല്‍കിയിരുന്നെന്നും മതിയായ കേന്ദ്രങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് മറ്റുള്ളവര്‍ക്ക് ഇതരസംസ്ഥാനങ്ങളില്‍ സെന്റര്‍ നല്‍കിയതെന്നും നാഷണല്‍ ബോര്‍ഡ് ഫോര്‍ എക്സാമിനേഷന്റെ അഭിഭാഷകന് വിശദീകരിച്ചു.
ഇന്നാണ് പ്രവേശന പരീക്ഷ. രാജ്യത്താകമാനം 2.65 ലക്ഷം പേരാണ് പരീക്ഷയെഴുതുന്നത്. ദേശീയ തലത്തില്‍ നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിലോ സമീപ സംസ്ഥാനങ്ങളിലോ സെന്റര്‍ അനുവദിക്കുമെന്നു പ്രോസ്പെക്ടസില്‍ പറയുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് ആന്ധ്രയിലും തെലുങ്കാനയിലുമൊക്കെയാണ് സെന്റര്‍ അനുവദിച്ചതെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ആണ് ഹര്‍ജി തള്ളിയത്.