കൊച്ചി: വൈദ്യുതി നിരക്കു കൂട്ടാനിടയാക്കുന്ന വിധത്തില്‍ കെഎസ്ഇബി ജീവനക്കാരുടെ എണ്ണവും ശമ്പളവും കൂട്ടുന്നത് ചോദ്യം ചെയ്ത് കേരള ഹൈ ടെന്‍ഷന്‍ ആന്‍ഡ് എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രിസിറ്റി കണ്‍സ്യൂമേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ വിശദീകരണം നല്കാന് കെഎസ്ഇബി കൂടുതല്‍ സമയം തേടി. തുടര്‍ന്ന് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
കെഎസ്ഇബി ജീവനക്കാരുടെ എണ്ണവും ശമ്പളവും വര്‍ധിപ്പിക്കാനുള്ള ബോര്‍ഡിന്റെ ഉത്തരവുകളെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. വിവിധ തൊഴിലാളി യൂണിയനുകളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെന്നും അടിസ്ഥാന ശമ്പളത്തില്‍ 40 ശതമാനം വര്‍ധനയാണ് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. പുതിയ നിയമനങ്ങളും ശമ്പള വര്‍ധനയും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും.
കെഎസ്ഇബി ജീവനക്കാരുടെ ശമ്പളവര്‍ധനയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതുവരെ വൈദ്യുതി നിരക്കു കൂട്ടരുതെന്നാവശ്യപ്പെട്ട് ഒരു ഉപഹര്‍ജിയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജികളിലാണ് സര്‍ക്കാരിനോടും കെഎസ്ഇബിയോടും മറുപടി സത്യവാങ്മൂലം നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചത്.