തിരുവനന്തപുരം: കൈറ്റ് വിക്ടേഴ് സിൽ ഫസ്റ്റ്ബെൽ 2.0 ക്ലാസുകളുടെ ഭാഗമായി 20 മുതൽ പ്ലസ് വൺ റിവിഷൻ ക്ലാസുകൾ സംപ്രേഷണം തുടങ്ങും. പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം നാലു ക്ലാസുകളിലായാണ് റിവിഷൻ ക്രമീകരിച്ചിരിക്കുന്നത്.
31 വരെ രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയും എട്ടുക ്ലാസുകളിലായാണ് റിവിഷൻ. പുനഃസംപ്രേഷണം ഇതേക്രമത്തിൽ വൈകുന്നേരം ആറു മുതൽ 10 വരെ ഉണ്ടാകും. അടുത്ത ദിവസം രാവിലെ എട്ടു മുതൽ കൈറ്റ് വിക്ടേഴ്സിൽ പ്ലസിലും പുനഃസംപ്രേഷണം ഉണ്ടായിരിക്കും. ഓരോ വിഷയവും ശരാശരി ഒരു മണിക്കൂർ ദൈർഘ്യമുള്ള എംപി3 ഫോർമാറ്റിൽ തയാറാക്കിയ ഓഡിയോ ബുക്കുകളും വെള്ളിയാഴ്ച മുതൽ ഫസ്റ്റ്ബെൽ പോർട്ടലിൽ ലഭ്യമാകും.