പെരുമ്പാവൂർ: ഒളിവിൽ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് പെരുമ്പാവൂരിൽ അറസ്റ്റിൽ. തമിഴ്നാട് സൗത്ത് പനവടലി അമ്മൻ കോവിൽ തങ്കമുത്തു (49) ആണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾക്കെതിരേ തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സം
സ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്.
പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരേ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാംഗ് എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്. ഇയാളുടെ സഹോദരനെ കഴിഞ്ഞ മാർച്ചിൽ മോഷണക്കേസിൽ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ പോലീസ് പ്രതിയെ കസബ പോലീസിനു കൈമാറി.