തിരുവനന്തപുരം: സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചുവർഷത്തെ പരിചയവും ഉണ്ടയായിരിക്കണമെന്നത് ഉൾപ്പെടെയുള്ള മാർഗനിർദേശം ഗതാഗത വകുപ്പ് പുറത്തിറക്കി.
പ്രധാന നിർദേശങ്ങൾ
•മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗത്തിനോ അപകടകരമായി വാഹനമോടിച്ചതിനോ മറ്റു കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരാകരുത്.
• വെറ്റിലമുറുക്ക്, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം എന്നീ ദുശീലങ്ങളില്ലാത്തവരായിരിക്കണം.
• ഡ്രൈവർ വെള്ള ഷർട്ടും കറുപ്പ് പാന്റ്സും ഐഡന്റിറ്റി കാർഡും ധരിച്ചിരിക്കണം.
• കുട്ടികളെ കൊണ്ടുപോകുന്ന മറ്റു പബ്ലിക് സർവീസ് വാഹനത്തിലെ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കണം.
• ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ അനധ്യാപകനെയോ റൂട്ട് ഓഫീസർ ആയി നിയോഗിക്കണം.
• സ്കൂളുകളുടെ സ്വന്തം വാഹനത്തിന്റെ മുൻവശത്തും പിൻവശത്തും എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് എഴുതണം.
• സ്കൂൾ മേഖലയിൽ മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററും വേഗത്തിലേ സഞ്ചരിക്കാവൂ.
• സ്പീഡ് ഗവർണറും ജിപിഎസ് സംവിധാനവും വാഹനത്തിൽ സ്ഥാപിക്കണം.