കൊച്ചി: വെക്കേഷന് സിറ്റിംഗിനു പുറമെ സ്പെഷല്‍ സിറ്റിംഗും, ഹൈക്കോടതി അവധിക്കാലത്തു പരിഗണിച്ചത് 7,000 ത്തോളം കേസുകള്‍. കേരള ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയും ദിവസങ്ങള്‍ സ്പെഷല്‍ സിറ്റിംഗ് നടത്തി കേസുകള്‍ പരിഗണിക്കുന്നത്.
ഏപ്രില്‍ 11 മുതല്‍ മേയ് 17 വരെയായിരുന്നു ഹൈക്കോടതിയിലെ മധ്യവേനലവധി. ഇക്കാലയളവില്‍ ചൊവ്വ, വെള്ളി ദിനങ്ങളില്‍ ജാമ്യാപേക്ഷകളടക്കം പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കാന്‍ വെക്കേഷന് സിറ്റിംഗുകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇതിനു പുറമെ മിക്ക ദിവസങ്ങളിലും രണ്ടും മൂന്നും ബെഞ്ചുകള്‍ വീതം സ്പെഷല്‍ സിറ്റിംഗുകള്‍ നടത്തി കേസുകള്‍ പരിഗണിച്ചു. 25 ജഡ്ജിമാരാണ് അവധിക്കാല സിറ്റിംഗ് നടത്തിയത്. വെക്കേഷന് സിറ്റിംഗ് ദിവസങ്ങളില്‍ ശരാശരി 400 - 500 കേസുകളാണ് പരിഗണിച്ചത്.