തിരുവനന്തപുരം: സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി പോലീസിൽ പ്രത്യേകം രൂപം നൽകിയ ഇക്കണോമിക് ഒഫൻസസ് വിംഗ് ഇന്നു നിലവിൽ വരും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു വൈകുന്നേരം നാലിന് ഉദ്ഘാടനം നിർവഹിക്കും.
സംസ്ഥാനത്തു വർധിച്ചുവരുന്ന സാന്പത്തികത്തട്ടിപ്പുകൾ തടയുകയാണ് ഇക്കണോമിക് ഒഫൻസസ് വിംഗിന്റെ ലക്ഷ്യം. മികച്ച സാങ്കേതിക പരിജ്ഞാനവും സാന്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിച്ച് മുൻപരിചയവുമുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് ഈ വിഭാഗത്തിൽ നിയമിച്ചത്. 226 എക്സിക്യൂട്ടീവ് തസ്തികകളും ഏഴു മിനിസ്റ്റീരീയൽ തസ്തികകളും ഇതിനായി സൃഷ്ടിച്ചു.
തിരുവനന്തപുരത്തെ സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. 2018 ലാണ് സ്റ്റേറ്റ് പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി സംസ്ഥാന സ്പെഷൽ ബ്രാഞ്ചിനായി ആസ്ഥാനമന്ദിരം നിർമ്മിക്കാൻ തീരുമാനിച്ചത്. 8.41 കോടി രൂപ മുടക്കി 38,120 ചതുരശ്ര അടിയിൽ നാലു നിലകളിലായാണു സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിൻറെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.