തൃശൂർ: പേപ്പർ, അച്ചടി അനുബന്ധ സാമഗ്രികൾ എന്നിവയുടെ വിലക്കയറ്റത്തിനും ജിഎസ്ടി നിരക്കുവർധനയ്ക്കും എതിരേ കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രസുകൾ അടച്ചിട്ടു നാളെ പ്രതിഷേധധർണ നടത്തുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൃശൂർ കളക്ടറേറ്റിനുമുന്പിൽ നടത്തുന്ന ധർണ രാവിലെ 10നു ടി.എൻ. പ്രതാപൻ എംപി ഉദ്ഘാടനം ചെയ്യും. കേരള പ്രിന്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം അധ്യക്ഷത വഹിക്കും. കഴിഞ്ഞ ആറുമാസങ്ങൾക്കുള്ളിൽ വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലധികം വിലവർധനയാണ് ഉണ്ടായിട്ടുള്ളത്. പത്രങ്ങൾക്കുള്ള ന്യൂസ് പ്രിന്റിനു 70 ശതമാനം വിലവർധനയും ഉണ്ടായതായി ഭാരവാഹികൾ പറഞ്ഞു.