ചെറുവത്തൂര്‍: ഷവര്‍മ കഴിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ കിണറുകളില്‍നിന്നു ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളില്‍ ഷിഗെല്ല, ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ചെറുവത്തൂരിലെ ഹോട്ടലുകള്‍ അടക്കമുള്ള ഭക്ഷ്യവില്പന ശാലകളില്നിന്നാണു ഭക്ഷ്യസുരക്ഷാ വകുപ്പ് വെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.
അഞ്ച് സാമ്പിളുകളില്‍ ഷിഗെല്ല സാന്നിധ്യവും 12 സാമ്പിളുകളില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യവുമാണ് സ്ഥിരീകരിച്ചത്. ആകെ 30 സാമ്പിളുകളാണു പരിശോധനയ്ക്ക് അയച്ചത്. ഇവയില്‍ 23 എണ്ണത്തിലും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗം വിളിച്ചു.