കോട്ടയം: സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ് ടെക്നിക്കൽ ഒാഫീസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആയി കെ.ജെ. ബെന്നി തെരഞ്ഞെടുക്കപ്പെട്ടു. ബിനോയി വർഗീസ് ആണ് ജനറൽ സെക്രട്ടറി. കെ.പ്രീത, സാബു ജോസഫ്, ഒ.പ്രീത, എസ്.കിഷോർ കുമാർ (വൈ.പ്രസി.), രജനി ഗോപിനാഥ് മേനോൻ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. തൃശൂരിൽ നടന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനം പി.ടി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ജെ.ബെന്നി അധ്യക്ഷനായിരുന്നു.