കൊച്ചി: ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസിനെ ഭരണത്തില്‍നിന്നു തൂത്തെറിഞ്ഞ ആം ആദ്മി പാര്‍ട്ടിയുടെ മുന്നില്‍ച്ചെന്ന് വോട്ടു യാചിക്കേണ്ട ഗതികേടില്‍ എത്തിനില്‍ക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്.
ട്വന്റി 20യെ കാലങ്ങളായി അധിക്ഷേപിക്കുന്ന യുഡിഎഫ് നേതാക്കള്‍ അവര്‍ക്കു പിന്നാലെ ദയാഹര്‍ജിയുമായി നീങ്ങുന്നതു പരിതാപകരമായ കാഴ്ചയാണെന്നും ഇതൊക്കെ കാണിക്കുന്നത് യുഡിഎഫിന്റെ തകര്‍ച്ചയും ദുരവസ്ഥയുമാണെന്നും ജയരാജൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍, സാബു എം. ജേക്കബിനെ പരിഹസിച്ച് കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജന് സോഷ്യല്‍മീഡിയയില്‍ ഇട്ട പോസ്റ്റ് പിന്‍വലിച്ചത് പാര്‍ട്ടി നിര്ദേശപ്രകാരമാണോയെന്ന ചോദ്യത്തിന് ശ്രീനിജനുതന്നെ ബോധ്യമായതുകൊണ്ടല്ലേ പിന്‍വലിച്ചതെന്നും അതിലെന്തിനാണ് പാര്‍ട്ടി ഇടപെടുന്നതെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം.
തൃക്കാക്കരയില്‍ ഓരോ ദിവസവും എല്‍ഡിഎഫ് മുന്നേറ്റമാണ്. ഇടതുപക്ഷത്തിന്റെ വര്‍ധിച്ചുവരുന്ന ജനപിന്തുണ കണ്ടു വെപ്രാളത്തിലായ യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങള്‍ സമനില തെറ്റിയതുപോലെയാണ്. അതിന്റെ തെളിവാണ് മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന തരത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് പ്രയോഗിച്ച സംസ്കാരശൂന്യമായ വാക്കുകള്‍. ആം ആദ്മി പാര്‍ട്ടിയുടെ വോട്ട് എല്‍ഡിഎഫ് സ്വീകരിക്കുമോയെന്ന് ആരാഞ്ഞപ്പോൾ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നായിരുന്നു മറുപടി.