കൊച്ചി: കേരള കോഫി ബോര്‍ഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഉദ്യോഗസ്ഥരായ അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്ന സിബിഐ കോടതിയുടെ കണ്ടെത്തല്‍ ശരിവച്ച ഹൈക്കോടതി ഇവര്‍ക്ക് വിചാരണക്കോടതി വിധിച്ച തടവു ശിക്ഷ ഒഴിവാക്കി പിഴ ശിക്ഷ മാത്രമാക്കി.
കോഫി ബോര്‍ഡിലെ ഉദ്യോഗസ്ഥരായിരുന്ന ഇടുക്കി സ്വദേശികളായ എന്‍. ചന്ദ്രശേഖരന് നായര്‍, പി.ജെ. ജോസ്, കോട്ടയം മേലുകാവ് സ്വദേശികളായ വി.ഐ. ബഞ്ചമിന്, മുഹമ്മദ് ഷെരീഫ്, കല്പറ്റ സ്വദേശി ടി.ജെ. ജോണ്‍ എന്നിവരുടെ തടവുശിക്ഷയാണ് ജസ്റ്റീസ് സുനില്‍ തോമസ് ഒഴിവാക്കിയത്.
ഇവര്‍ക്കെതിരെ ചുമത്തിയ ഓരോ കുറ്റത്തിനും 3,000 രൂപ വീതം പിഴയൊടുക്കാനാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്. പ്രതികള്‍ പിഴയടച്ചില്ലെങ്കില്‍ 15 ദിവസം തടവനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വ്യാജരേഖ ചമയ്ക്കല്‍, അക്കൗണ്ടില്‍ കൃത്രിമം കാട്ടല്, ഗൂഢാലോചന എന്നീ കുറ്റങ്ങളും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളുമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. 1985-1986 കാലഘട്ടത്തില്‍ കോഫി ബോര്‍ഡിന്റെ തൊടുപുഴ കോഫി പൂള് ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന പ്രതികള്‍ പല കേസുകളിലായി 4.74 ലക്ഷത്തോളം രൂപയുടെ ക്രമക്കേടു കാട്ടിയെന്നാണ് കേസ്.