കൊച്ചി: കൊച്ചിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച കേന്ദ്രപദ്ധതികള്‍ സംസ്ഥാന സര്‍ക്കാരും കൊച്ചി കോര്‍പറേഷനും അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി സി. കൃഷ്ണകുമാര്‍. സ്മാര്‍ട്ട് സിറ്റിക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ കൊച്ചിക്ക് 1000 കോടി രൂപ അനുവദിച്ചു. എന്നാല്‍ കൊച്ചി കോര്പറേഷന് 31 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
അമൃത് പദ്ധതിയില്‍ മോദി സര്‍ക്കാര്‍ അനുവദിച്ച 328 കോടിയില്‍ 140 കോടി മാത്രമാണ് കോര്പറേഷന് ചെലവഴിച്ചതെന്നും കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.
സ്വച്ഛ് ഭാരത് അഭിയാനില്‍ 350 കോടി രൂപയാണ് കൊച്ചിക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഏഴുവര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ കൊച്ചിക്ക് അനുവദിച്ച ഫണ്ടും 60 വര്‍ഷം കേന്ദ്രവും കേരളവും ഭരിച്ച ഇടതുവലത് മുന്നണികള്‍ കൊച്ചിക്കനുവദിച്ച ഫണ്ടും തമ്മില്‍ താരതമ്യപ്പെടുത്തി ചര്‍ച്ച വേണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.