തൃശൂർ: ഓൾ ഇന്ത്യ ഇഎസ്ഐസി പെൻഷനേഴ്സ് ഫെഡറേഷൻ ഏഴാമത് ദ്വൈവാർഷിക കണ്വൻഷൻ ഇന്നും നാളെയും ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ നടത്തും. രണ്ടു വർഷത്തിലൊരിക്കൽ കൂടുന്ന ഫെഡറേഷന്റെ കണ്‍വൻഷനു കേരളം ആതിഥ്യമരുളുന്നത് ആദ്യമായിട്ടാണെന്ന് പ്രസിഡന്റ് സി.എം. ബെഞ്ചമിൻ, ജനറൽ സെക്രട്ടറി കെ. വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.