തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ പരാതിയെ സംബന്ധിച്ച് പ്രതികരിക്കാൻ തനിക്കു സമയമില്ലെന്ന് മന്ത്രി വീണാജോർജ്. ഇത്തരം വിവാദങ്ങളിൽ പ്രതികരിക്കാനോ ഇത്തരം വിഷയങ്ങൾ സംസാരിക്കാനോ സമയമില്ല. ധാരാളം ഉത്തരവാദിത്വം നിർവഹിക്കാനുണ്ട്. മുന്പും വിവാദങ്ങളോട് താൻ പ്രതികരിക്കാറില്ല. ഇപ്പോഴും അങ്ങനെതന്നെ. ഇനിയും അങ്ങനെ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.