തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യക്വാർട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിൽ മേയ് 15 ആയിരുന്നു നികുതി പിഴ കൂടാതെ അടയ്ക്കേണ്ട തീയതി.