തിരുവനന്തപുരം : സ്വകാര്യ സ്വാശ്രയ ആയൂർവേദ, സിദ്ധ, യുനാനി കോളജുകളിൽ പുതുതായി അപേക്ഷ സമർപ്പിച്ചവരുടെയും ഓപ്ഷൻ രജിസ്റ്റർ ചെയ്തവരുടെയും താത്കാലിക സപ്ലിമെന്ററി റാങ്ക് ലിസ്റ്റ്, അലോട്ട് മെന്റ് ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 20നു ഉച്ചയ്ക്ക് രണ്ടിനകം സീറ്റുകൾ ഒഴിവുള്ള കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കേണ്ടതാണ്.