തൊടുപുഴ: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിക്കാൻ 12 ദിവസം അവശേഷിക്കെ ഇടുക്കി അണക്കെട്ടിൽ അവശേഷിക്കുന്നത് 2339.62 അടിവെള്ളം. ഇതു സംഭരണശേഷിയുടെ 33 ശതമാനമാണ്. സംസ്ഥാനത്ത് മഴ ശക്തമായതോടെ വൈദ്യുതി ഉപഭോഗവും ഗണ്യമായി കുറഞ്ഞു.
73.505 ദശലക്ഷം യൂണിറ്റായിരുന്നു വെള്ളിയാഴ്ചത്തെ ഉപഭോഗം. ഇതിൽ 53.280 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോൾ 20.224 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് 5.909 ദശലക്ഷം യൂണിറ്റായിരുന്നു ഉത്പാദനം. ഇടുക്കിയിൽ ഇന്നലെ രാവില ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 9.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.