തിരുവനന്തപുരം: സംസ്ഥാനത്തു മദ്യവില കൂട്ടേണ്ടിവരുമെന്നു മന്ത്രി എം.വി.ഗോവിന്ദൻ. എന്നാൽ, ഇക്കാര്യത്തിൽ നിലവിൽ തീരുമാനമൊന്നും സർക്കാർ എടുത്തിട്ടില്ല. സംസ്ഥാനത്ത് സ്പിരിറ്റ് ഉത്പാദനമില്ല. സ്പിരിറ്റിന്റെ ലഭ്യതക്കുറവുണ്ട്. വിലയും കൂടുകയാണ്. ഈ സാഹചര്യത്തിൽ മദ്യത്തിന്റെ വില കൂട്ടേണ്ടിവരുമോയെന്നു സർക്കാർ പരിശോധിക്കുകയാണെന്നും മന്ത്രി ഗോവിന്ദൻ പറഞ്ഞു.