കൊച്ചി: വില്പനയ്ക്കെത്തിച്ച 93 കിലോ ചന്ദനവുമായി കൊച്ചിയില്‍ അഞ്ചുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. 10 ലക്ഷം രൂപ മതിപ്പുവില കണക്കാക്കുന്ന ചന്ദനം എറണാകുളം പനമ്പിള്ളിനഗര്‍ സബ്സ്റ്റേഷന് റോഡിലെ വാടകയ്ക്കെടുത്തിരുന്ന വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ഇടപാട് നടക്കുന്നതിനിടെയാണ് വനംവകുപ്പിന്റെ ഫ്ളൈയിംഗ് സ്ക്വാഡ് സംഘമെത്തി പിടികൂടിയത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശി സാജു സെബാസ്റ്റ്യന്‍ (53), വയനാട് താമരശേരി സ്വദേശി സിനു തോമസ് (41), ഇടുക്കി അടിമാലി സ്വദേശി നിഷാദ് ശ്രീധരന് (48), ഇടുക്കി ആനവിരട്ടി സ്വദേശി റോയ് ചാക്കോ(55), അടിമാലി സ്വദേശി സാജന് ഗോപി (46) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് അഞ്ച് മൊബൈല്‍ ഫോണും, ചന്ദനം തൂക്കാന്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രിക്ക് ത്രാസും പിടിച്ചെടുത്തിട്ടുണ്ട്.
വനംവകുപ്പിന്റെ തിരുവനന്തപുരം ഇന്റലിജന്‍സ് സംഘത്തിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഏഴോടെയാണ് പനമ്പള്ളിനഗറിലെ വീട്ടിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.