തിരുവനന്തപുരം: സോളാർ പീഡനക്കേ സുമായി ബന്ധപ്പെട്ടു മുൻമന്ത്രി കൂടിയായ കെ.ബി.ഗണേഷ് കുമാർ എംഎൽഎയെ സിബിഐ ചോദ്യം ചെയ്തു. ഏതാനും ദിവസം മുൻപ് തിരുവനന്തപുരത്തായിരുന്നു ചോദ്യംചെയ്യൽ. പരാതിക്കാരിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരേ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുമാണു പ്രധാനമായി ഗണേഷ്കുമാറിനോടു ചോദിച്ചത്.