കോഴിക്കോട്: പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസ് മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യത്തിനു നീക്കം.
ഇയാള്‍ രാജ്യം വിടാതിരിക്കാനാണ് വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുള്ളത്. വ്ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിലാണ് ഭര്‍ത്താവ് മെഹ്നാസിനെ പോലീസ് തെരയുന്നത്. റിഫയുടെ മരണവുമായി ബന്ധപ്പെട്ട് മെഹ്നാസിനെതിരേ കാക്കൂര്‍ പോലീസ് പീഡനം, കാലില്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കല്‍, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.