കൊച്ചി: അടിസ്ഥാന വിഭാഗം ജനങ്ങള്‍ ആശ്രയിക്കുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നേരെ ചൊവ്വേ നടത്തികൊണ്ടുപോകാന്‍ കഴിയാത്ത സര്‍ക്കാരാണ് രണ്ടു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജനവിരുദ്ധ പദ്ധതിക്കു പിന്നാലെ പോകുന്നതെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.