കൊച്ചി: പാലക്കാട് മമ്പുറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സിബിഐക്കു കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അര്‍ഷിക നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ നിലവിലെ അന്വേഷണം ശരിവച്ച് ജസ്റ്റീസ് കെ. ഹരിപാലാണ് വിധി പറഞ്ഞത്.
സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ നിരോധിത സംഘടനകള്‍ക്കു പങ്കുണ്ടെന്നും സംസ്ഥാനത്തിനു പുറത്തു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
എന്നാല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ നല്‍കിയെന്നും വിചാരണ തുടങ്ങാനിരിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.